08:33am 11 August 2026
NEWS
ഹ്യൂമൻ വേൾഡ്‌ ഫോർ അനിമൽസ് 103 ചാക്ക് കാലിത്തിറ്റ സൗജന്യമായി നൽകി
10/08/2026  08:08 PM IST
nila
 ഹ്യൂമൻ വേൾഡ്‌ ഫോർ അനിമൽസ് 103 ചാക്ക് കാലിത്തിറ്റ സൗജന്യമായി നൽകി

തിരുവൻവണ്ടൂ പഞ്ചായത്തിലെ  പ്രളയബാധിതരായ  ക്ഷീര കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ഹ്യൂമൻ വേൾഡ്‌ ഫോർ അനിമൽസ്
എന്ന സംഘടനയാണ് 103 ചാക്ക് കാലിത്തിറ്റ സൗജന്യമായി നൽകിയത്.  തിരുവൻവണ്ടൂർ ക്ഷീര സംഘത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സ്മിത രാജേഷ് വിതരണം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ സജു ഇടക്കല്ലിൽ അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ രാധാകൃഷ്ണൻ, ജോബി ജോസ്, ഷേർലി, രത്‌നമ്മ, അനു ആനന്ദ്, ടോണി, സിൽബി, ഷൈനി, ലിനു, സംഘടനയുടെ മാനേജർ പ്രവീൺ, നയന എന്നിവർ സംസാരിച്ചു. 
ഡോ. അൻസാർ മുഹമ്മദ്‌, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ സുജിത്, പശു സഖി മാരായ രാഖി, സ്മിത എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img